കോഴിക്കോട് ഇന്നലെ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

0
68

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു മരിച്ച പാലക്കാട് സ്വദേശി ഹംസ.

ഇന്നലെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത പ്രമേഹരോഗ ബാധിതൻ കൂടിയായിരുന്നു ഹംസ. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ 50 വയെൽ മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് മരുന്ന് വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യമുന്നയിച്ചിരുന്നു.