Saturday
10 January 2026
20.8 C
Kerala
HomeKeralaഎസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ ലഭിക്കില്ല

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ ലഭിക്കില്ല

എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് ബാങ്ക് സമയം അവസാനിച്ചശേഷം അടുത്ത 14 മണിക്കൂര്‍ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അറിയിച്ചു. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ സേവനങ്ങളെ ബാധിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഞായറാഴ്ച വെളുപ്പിനെ 12 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാന്‍ കഴിയില്ല. ട്വിറ്ററിലാണ് എസ്‌ബി‌ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവയിലെ നെഫ്റ്റ് സേവനങ്ങള്‍ ലഭിക്കാത്തതെന്ന് എസ്ബിഐ ട്വീറ്റില്‍ അറിയിച്ചു. 2021 മെയ് 23 ഞായറാഴ്ച വൈകുന്നേരം മുതല്‍ ആര്‍‌ടി‌ജി‌എസ് സേവനങ്ങള്‍ പതിവുപോലെ ലഭ്യമാകും. ഈ മാസം തന്നെ 7, 8 തീയതികളില്‍ അറ്റകുറ്റപ്പണി കാരണം എസ്‌ബി‌ഐയുടെ ഓണ്‍ലൈന്‍ സേവനങ്ങളെ ബാധിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments