പ്രതിബന്ധങ്ങളെ തകർത്ത് പ്രതിരോധം, അട്ടപ്പാടിയിൽ ഭവാനിപ്പുഴ മുറിച്ച് കടന്ന് കോവിഡ് ചികിത്സക്കായി ആരോഗ്യപ്രവർത്തകർ

0
57

 

അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് കോവിഡ് ചികിത്സ നടത്താനെത്തി ആരോഗ്യപ്രവർത്തകർ. ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവർത്തകരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

പുതൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സുകന്യ, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ വാസു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സൈജു, ഡ്രൈവർ സജേഷ് എന്നിവരാണ് ജീവൻ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്.

മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂർ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവർക്ക് സുരക്ഷിതരായി നിൽക്കുന്നതിനുള്ള നിർദേശങ്ങളും നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നൽകുകയെന്നതായിരുന്നു ഏറെ പ്രധാനം. അത് സാധ്യമാക്കിയതായി ഡോക്ടർ സുകന്യ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ മുഴുവൻ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ പരിശോധന ഊർജ്ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും സർക്കാർ നടപടികൾ സ്വീകരിച്ച് വരികയാണ്.