ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ്: 4,000 കാ​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ന്‍ ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ്

0
67

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ 4,000 കാ​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​യും ന്യൂ​സി​ല ൻ​ഡും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന ഫൈ​ന​ൽ വേ​ദി​യി​ലേ​ക്ക് കാണികളെ പ്രവേശിപ്പിക്കുമെന്ന് കൗ​ണ്ടി ക്ല​ബ്ബാ​യ ഹാം​ഷ​യ​റി​ന്‍റെ തല​വ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജൂ​ണ്‍ 18ന് ​സ​താം​പ്ട​ണി​ലാ​ണ് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്. ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യ​ങ്ങ​ളി​ല്‍ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വാ​ദം കൊ​ടു​ത്തി​ട്ടു​ണ്ട്. നേ​ര​ത്തെ ലെ​സ്റ്റ​ര്‍​ഷ​യ​റും ഹാം​ഷ​യ​റും ത​മ്മി​ല്‍ ന​ട​ന്ന കൗ​ണ്ടി മ​ത്സ​ര​ത്തി​ല്‍ 1500 കാ​ണിക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു.

ന്യൂ​സീ​ല​ന്‍​ഡ് ടീ​മി​ലെ പ്ര​ധാ​ന​താ​ര​ങ്ങ​ള്‍ ഇം​ഗ്ല​ണ്ടി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ടീം ​ജൂ​ണ്‍ ര​ണ്ടി​ന് ല​ണ്ട​നി​ലേ​ക്ക് തി​രി​ക്കും. നി​ല​വി​ൽ മും​ബൈ​യി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണ് കോ​ഹ്‌​ലി​യും കൂ​ട്ട​രും.