ബ്ലാക്ക് ഫംഗസിനേക്കാൾ ആശങ്കയുയർത്തി വൈറ്റ് ഫംഗസ് അണുബാധ, പട്നയിൽ നാല് പേർക്ക് വൈറ്റ് ഫംഗസ്

0
75

കോവിഡ് ബാധിതരിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമാകുന്നതിനിടയിൽ ആശങ്കയുയർത്തി വൈറ്റ് ഫംഗസ് അണുബാധയും. ബീഹാറിലെ പട്നയിൽ നിന്ന് നാല് വൈറ്റ് ഫംഗസ് അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയായാണ് വൈറ്റ് ഫംഗസ് എന്നാണ് കണക്കാക്കുന്നത്. രോഗബാധിതരിൽ ഒരാൾ പട്നയിൽ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്.

വൈറ്റ് ഫംഗസ് രോഗികൾ കോവിഡ് സമാനമായ ലക്ഷണങ്ങൾ കാണിക്കുമെന്നും കോവിഡ് പരിശോധനയിൽ നെഗറ്റീവ് കാണിക്കുന്നതിനാൽ സിടി-സ്കാൻ അല്ലെങ്കിൽ എക്സ്-റേ വഴി അണുബാധ നിർണ്ണയിക്കാൻ കഴിയുകയുള്ളു.

വൈറ്റ് ഫംഗസ് ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിലെ മറ്റ് ഭാഗങ്ങളെയും “നഖങ്ങൾ, ചർമ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങൾ, വായ” എന്നിവയെയും ബാധിക്കും.COVID-19 രോഗികൾക്ക് വൈറ്റ് ഫംഗസ് വരാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധശേഷി കുറവായതിനാലാണ് ഈ അണുബാധയുണ്ടാകുന്നത്. ശുചിത്വം പ്രധാനമാണെന്നും ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്.

“പ്രമേഹം, കാൻസർ രോഗികൾ, ദീർഘകാലത്തേക്ക് സ്റ്റിറോയിഡുകൾ കഴിക്കുന്നവർ തുടങ്ങിയ രോഗപ്രതിരോധ ശേഷി കുറവുള്ളവർ കൂടുതൽ അപകടസാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും കൊറോണ വൈറസ് രോഗികളും ജാഗ്രതപാലിക്കണമെന്നും അധികൃതർ അറിയിക്കുന്നു.