‘ഫ്രണ്ട്സ്’ ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന ‘ഫ്രണ്ട്സ് റീയൂണിയന്‍’ സിറ്റ്കോമിന്റെ ട്രെയിലര്‍ ഇറങ്ങി

0
58

ഒരു കാലത്ത് തരംഗം സൃഷ്ടിച്ച ‘ഫ്രണ്ട്സ്’ ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന ‘ഫ്രണ്ട്സ് റീയൂണിയന്‍’ സിറ്റ്കോമിന്റെ ട്രെയിലര്‍ ഇറങ്ങി. മെയ് 27 മുതല്‍ എച്ച്ബിഒ മാക്സിലാണ് ‘ഫ്രണ്ട്സ് റീയൂണിയന്‍’ പ്രക്ഷേപണം ചെയ്യുക. മാത്യു പെറി, മാറ്റ് ലേബ്ലാങ്ക്, ജെന്നിഫര്‍ ആനിസ്റ്റണ്‍, ഡേവിഡ് ഷ്വിമ്മര്‍,കോര്‍ട്ടനി കോക്സ്, ലിസ കുഡ്രൊ തുടങ്ങിയ താരങ്ങള്‍ എല്ലാം തന്നെ ഇതില്‍ കടന്നുവരുന്നുണ്ട്. സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിതം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച ഫ്രണ്ട്സ് 1994 മുതല്‍ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈനിലൂടെ ലക്ഷക്കണക്കിന് പേര്‍ ഈ ടിവി സീരിസ് ആസ്വദിക്കുന്നു.

https://www.youtube.com/watch?v=HRXVQ77ehRQ