ബ്ലാക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളി, വാക്‌സിനേഷന്‍ കൂട്ടായ ഉത്തരവാദിത്വം: പ്രധാനമന്ത്രി

0
87

ബ്ലാക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പത്തിലധികം സംസ്ഥാനങ്ങളില്‍ ഇതിനകം ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു. കോവിഡിനൊപ്പം ബ്ലാക് ഫംഗസ് പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്ത് കൊവിഡിനെതിരെ നടക്കുന്നത് ഒരു നീണ്ട യുദ്ധമാണ്. വാക്‌സിനേഷന്‍ എന്നത് കൂട്ടായ ഒരു ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി വാക്‌സിനെടുക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാക്കി മാ‌റ്റണമെന്നും ആവശ്യപ്പെട്ടു.

24 മണിക്കുറിനിടെ 2,59,591 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളില്‍ 4,209 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 2,91,331 ആയി. അതിനിടെ, രാജ്യത്ത് ആശങ്ക പരത്തി ബ്ലാക്ക് ഫംഗസ് പടരുന്നു. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 പേര്‍ മരിച്ചതായാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 90 പേരാണ് മരിച്ചത്.

 

ഹരിയാനയിൽ 14 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ എട്ടുപേര്‍ മരിച്ചു. ജാര്‍ഖണ്ഡില്‍ നാല് പേരും ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ രണ്ടുപേരും കേരളം ബിഹാര്‍, അസം, ഒഡീഷ, ഗോവ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഫംഗസ് ബാധയെതുടര്‍ന്ന് മരിച്ചു.

 

മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500ലധികം പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 700 പേര്‍ക്കും മദ്ധ്യപ്രദേശില്‍ 573 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലും ഡല്‍ഹിയിലും ഹരിയാനയിലും ഇരുന്നൂറിലധികമാണ് രോഗികള്‍. ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടുവരുന്നത്.