തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ, ഉടൻ കേരളത്തിൽ

0
107

 

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ എത്തിയതായി കാലാവസ്ഥാ വകുപ്പ്. താമസമില്ലാതെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന സൂചനയാണ് വകുപ്പു നല്‍കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, നിക്കോബാര്‍ ദ്വീപുകള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി. ഈ മാസം 31ന് തന്നെ കേരളത്തില്‍ മഴ എത്തുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

ഇതിന് അനുസൃതമായാണ് ആന്‍ഡമാനില്‍ മണ്‍സൂണ്‍ എത്തിയത്. ഈ വര്‍ഷം നല്ല മഴ ലഭിക്കുമെന്നാണ് പ്രവചനം.