ഗഡ്ചിരോളിയില്‍ ഏറ്റുമുട്ടൽ, 13 മാവോയിസ്റ്റുകളെ സുരക്ഷാ സൈന്യം വധിച്ചു

0
207

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 13 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടിനുള്ളില്‍ വെച്ച്‌ പ്രത്യേക കമാന്‍ഡോ വിഭാഗമായ സി 60 ഉം മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടൽ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. മാവോയിസ്റ്റുകള്‍ ഗഡ്ചിരോളി വനമേഖലയിൽ യോഗം ചേരുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ സൈനികർ പരിശോധനക്കെത്തിയത്. സുരക്ഷാ സൈനികരെ കണ്ടപ്പോൾ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഏറ്റുമുട്ടലിനിടെ മറ്റുള്ളവര്‍ ഉൾവനത്തിനകത്തേക്ക് ഓടി രക്ഷപ്പെട്ടു.ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി ഗഡ്ചിരോളി ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു. സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.