കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കുടുതൽ ബാധിക്കുമെന്നത് ഊഹം മാത്രം: എയിംസ് ഡയറക്ടർ

0
78

കൊവിഡ് 19 മൂന്നാം തരംഗം കുട്ടികളെ ഭീകരമായി ബാധിക്കുമെന്നത് ഊഹം മാത്രമാണെന്ന് എയിംസ് ഡയറക്ടർ. ഇക്കാര്യത്തിൽ ആവശ്യമായ വ്യക്തത ഇനിയും ലഭ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് 19 മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും രണ്ടാം തരംഗം കുട്ടികളെ മിതമായ രീതിയിലേ ബാധിക്കുന്നുള്ളൂവെന്നതിന് തെളിവുണ്ടെന്നും ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു.

ബ്ലാക്ക് ഫംഗസിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ രൺദീപ് ഗുലേരിയ പങ്കുവച്ചു. മ്യൂക്കോമൈക്കോസിസ് ഒരു കറുത്ത ഫംഗസ് അല്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് എന്നത് തെറ്റായ പേരാണെന്നും വെളുത്ത ഫംഗസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കറുത്ത നിറത്തിന് കാരണം രക്തപ്രവാഹം നിലയ്ക്കുന്നതിനാലാണെന്ന് ഡോ. രൺദീപ് ഗുലേരിയ വ്യക്തമാക്കി.