BREAKING : ‘എൻഎസ്എസ് പിന്നിൽ നിന്ന് കുത്തി’ രൂക്ഷ വിമർശനവുമായി ആർഎസ്എസ് മുഖപത്രം

0
64

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് എൻഎസ്എസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു ആർഎസ്എസ്. ‘അടവുനയത്തിന്റെ വിജയ’മെന്ന പേരിൽ ഡോ.കെ ജയപ്രസാദ് കേസരി വാരികയിൽ എഴുതിയ ലേഖനത്തിലാണ് എൻഎസ്എസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

വട്ടിയൂർക്കാവിലും നേമത്തും കുമ്മനം മത്സരിച്ചപ്പോൾ എൻഎസ്എസ് ശത്രുതയോടെയാണ് പ്രവർത്തിച്ചത്. നേമത്ത് എൻഎസ്എസ് വോട്ടുകൾ കെ മുരളീധരന് ലഭിച്ചുവെന്നും കേസരി വാരികയിൽ ആർഎസ്എസ് കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിച്ച കുമ്മനത്തിന് എൻഎസ്എസിന്റെ വോട്ടുകൾ ലഭിച്ചില്ല.നേമത്തെ വോട്ടുകളെല്ലാം ഏകപക്ഷീയമായി കെ മുരളീധരനിലേക്ക് കേന്ദ്രീകരിച്ചു. ഇത്തരത്തിൽ പിന്നിൽ നിന്നുള്ള കുത്തിനെ പ്രതിരോധിച്ചില്ലെങ്കിൽ സംഘടന മുന്നോട്ടുപോകില്ലെന്നും ലേഖനത്തിൽ പരമാർശിച്ചു.

ലേഖനത്തിൽ ബിജെപി നേതൃത്വത്തിനെതിരെയും വിമർശനമുണ്ട്. മുന്നണി സംവിധാനം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ബിഡിജെഎസിനെ ബിജെപി പൂർണമായും അവഗണിച്ചു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ വിജയിച്ചില്ലെന്നും ലേഖനത്തിൽ ആർഎസ്എസ് തുറന്നടിച്ചു.

അതേസമയം,എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​ടെ കോ​ലം ക​ത്തി​ച്ചു. ചെ​ട്ടി​ക്കു​ള​ങ്ങ​ര 14-ാം ന​മ്പ​ർ ക​ര​യോ​ഗ​ത്തി​ലെ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ മാ​വേ​ലി​ക്ക​ര ചെ​ട്ടി​ക്കു​ള​ങ്ങ​ര കോ​യി​ക്ക​ൽ ത​റ​യി​ൽ വ​ച്ചാ​ണ് കോ​ലം ക​ത്തി​ച്ച​ത്. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സമയത്തായിരുന്നു സംഭവം. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന്