മുംബൈ ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി

0
66

 

ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ൽ മും​ബൈ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബാ​ർ​ജ് അപകടത്തിൽപെട്ട സംഭവത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. ‌ക​ൽ​പ്പ​റ്റ മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി വി.​എ​സ്. സു​മേ​ഷി​ൻറെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. വ​യ​നാ​ട് ക​ൽ​പ​റ്റ സ്വ​ദേ​ശി ജോ​മി​ഷ് ജോ​സ​ഫ് (35), കോ​ട്ട​യം ചി​റ​ക്ക​ട​വ് മൂ​ങ്ങാ​ത്ര​ക്ക​വ​ല അ​രി​ഞ്ചി​ട​ത്ത് സ​സി​ൻ ഇ​സ്മ​യി​ൽ (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റ് മ​ല​യാ​ളി​ക​ൾ.

ഇ​തോ​ടെ, ബാ​ർ​ജ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 49 ആ​യി ഉ​യ​ർ​ന്നു. ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള 26 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.മും​ബൈ​യി​ൽ​നി​ന്ന് 38 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഹീ​ര ഓ​യി​ൽ ഫീ​ൽ​ഡി​നു സ​മീ​പം കാ​റ്റി​നെ​ത്തു​ട​ർ​ന്നാ​ണ് ബാ​ർ​ജ് (കൂ​റ്റ​ൻ ച​ങ്ങാ​ടം) അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പി 305 ​ന​മ്പ​ർ ബാ​ർ​ജ് തി​ങ്ക​ളാ​ഴ്ച​യോ​ടെ പൂ​ർ​ണ​മാ​യും മു​ങ്ങി​യി​രു​ന്നു. ബാ​ർ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന 261 പേ​രി​ൽ 186 പേ​രെ നാ​വി​ക​സേ​ന സു​ര​ക്ഷി​ത കേ​ന്ദ്രങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്നു. വ​ര​പ്ര​ദ എ​ന്ന ട​ഗ്ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.