അറബിക്കടലിൽ യാസ് ന്യൂനമർദ്ദം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

0
75

 

അറബിക്കടലിൽ രൂപം കൊള്ളുന്ന പുതിയ ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. കാലവർഷത്തിന് മുൻപായി കേരളത്തിൽ മഴ ശക്തിപ്രാപിക്കുക. പുതിയ ന്യൂനമർദത്തെ തുടർന്ന ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്.

യാസ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളമില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങൾക്കായിരിക്കും ചുഴലിക്കാറ്റ് ഭീഷണിയുണ്ടാവുക. മെയ് 26ന് ശേഷം കാറ്റ് കരതൊടുമെന്നാണ് പ്രവചനം.

അതേസമയം കാലവർഷത്തിന് മുന്നോടിയായി കേരളത്തിൽ മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ടാണ്. അറബിക്കടലിൽ പടിഞ്ഞാറൻകാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണം.