മുംബൈ ബാര്‍ജ് ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം നാലായി

0
75

മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. രണ്ട് മലയാളികളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെയാണിത്. ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍, തൃശൂര്‍ ആര്യംപാടം സ്വദേശി അര്‍ജുന്‍ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ആന്റണി എഡ്വിന്‍. എട്ട് വർഷമായി ഒഎന്‍ജിസിയില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ് എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.