മും​ബൈ ബാ​ര്‍​ജ് അപകടം : ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് അവഗണിച്ചതാണ് കാരണമെന്ന് ആരോപണം

0
61

മും​ബൈ ബാ​ര്‍​ജ് അപകടത്തിന് കാരണം ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​താ​ണെ​ന്ന് വി​ല​യി​രു​ത്ത​ല്‍. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബാ​ര്‍​ജി​ലെ ക്യാ​പ്റ്റ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച് ക​ട​ലി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു.

ഒ​എ​ന്‍​ജി​സി​ക്ക് കീ​ഴി​ലാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബാ​ര്‍​ജ് ഉ​ള്‍​പ്പ​ടെ 99 ബാ​ര്‍​ജു​ക​ള്‍ ക​ട​ലി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. മു​ന്ന​റി​യി​പ്പ് പാ​ലി​ച്ച് 94ഉം ​മ​ട​ങ്ങി. എ​ന്നാ​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബാ​ര്‍​ജ് ക​ട​ലി​ല്‍ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

മൊ​ത്തം 261 പേ​രാ​ണ് ബാ​ര്‍​ജി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 186 പേ​രെ ര​ക്ഷ​പെ​ടു​ത്തി. 49 ജീ​വ​ന​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ക്യാ​പ്റ്റ​ന്‍ ഉ​ള്‍​പ്പ​ടെ 37 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.