ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു വീണു, പൈലറ്റ് മരിച്ചു

0
77

 

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബിൽ തകർന്നു വീണു. അപകടത്തിൽ പൈലറ്റ് മരിച്ചു. സ്ക്വാഡ്രൻ ലീഡർ അഭിനവ് ചൗദരി ആണ് മരിച്ചത്.

പഞ്ചാബിലെ മോഗ മേഖലയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം ഉണ്ടായത്. പരിശീലന പാറക്കലിനിടെയാണ് അപകടം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

ഈ വർഷം സംഭവിക്കുന്ന മൂന്നാമത്തെ മി​ഗ്-21 അപകടമാണ് ഇത്. മാർച്ച് മാസത്തിലും മി​ഗ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ക്യാപ്റ്റൻ എ.​ഗുപ്ത അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. രാജസ്ഥാനിലെ സൂരത്​ഗറിൽ ജനുവരിയിൽ മി​ഗ് 21 വിമാനം തകർന്നുവീണിരുന്നു.