ഫി​ഫ അ​ണ്ട​ർ-17 വ​നി​ത ലോ​ക​ക​പ്പ് 2022 ഒ​ക്ടോ​ബ​റി​ൽ

0
59

 

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന 2022 അ​ണ്ട​ർ-17 വ​നി​താ ലോ​ക​കപ്പ് 2022 ഒ​ക്ടോ​ബ​റി​ൽ നടക്കും. അ​ടു​ത്ത വ​ർ​ഷം ഒ​ക്ടോ​ബ​ർ 11ന് ​തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പ് ഒ​ക്ടോ​ബ​ർ 30ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് ഫി​ഫ കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് മൂ​ലം 2021ലേ​ക്കു മാ​റ്റി​യ ഫി​ഫ അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ് റ​ദ്ദാ​ക്കി​യ ശേ​ഷ​മാ​ണ് പ​ക​രം ഇ​ന്ത്യ​യ്ക്ക് 2022 എ​ഡി​ഷ​ൻ ആ​തി​ഥ്യം വ​ഹി​ക്കാ​ൻ ഫി​ഫ അ​നു​മ​തി ന​ൽ​കി​യ​ത്. ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യ്ക്ക് ലോ​ക​ക​പ്പി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ക്കും.2017-ൽ ​അ​ണ്ട​ർ-17 പു​രു​ഷ ലോ​ക​ക​പ്പി​ന് ഇ​ന്ത്യ വേ​ദി​യാ​യി​രു​ന്നു.