കൊവിഡ് ബാധിച്ച കര്‍ഷകന്റെ പച്ചക്കറി വിളവെടുത്ത് നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ

0
51

 

കൊവിഡ് ബാധിച്ച കര്‍ഷകന്റെ പച്ചക്കറി വിളവെടുത്ത് നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍ കുറ്റിയാട്ടൂരിലെ യുവാക്കളാണ് ഹരീന്ദ്രന്‍ എന്ന കര്‍ഷകന് സഹായവുമായി എത്തിയത്.

പടവലം കിലോ പതിനഞ്ച്, വെണ്ട ഇരുപത്… രാവിലെ മാത്രം മുന്നൂറ് കിലോയോളം പച്ചക്കറി കിട്ടി. കൊട്ടയിലാക്കി തൊട്ടടുത്ത വരമ്പത്ത് കൊണ്ടുപോയി ചില്ലറ വില്‍പനയും നടത്തി.

കനത്ത മഴയില്‍ പാടത്ത് വെള്ളം കയറി പടവലമൊക്കെ വാടി തുടങ്ങിയതാണ്. പെട്ടെന്ന് വിളവെടുത്തില്ലെങ്കില്‍ ആറ് മാസത്തെ അധ്വാനം വെള്ളത്തില്‍ ഒലിച്ചുപോകും. ഈ സമയത്താണ് ഹരീന്ദ്രന് ആശ്വാസമായി ചെറുപ്പക്കാര്‍ പാടത്തേക്ക് ഇറങ്ങിയത്.