കർണാടകത്തിൽ കുട്ടികളിൽ കോവിഡ് പടരുന്നു, ഇതുവരെ 40,000 കുട്ടികള്‍ക്ക് രോഗബാധ

0
94

കോവിഡ് വ്യാപനം അതിരൂക്ഷമായ കർണാടകത്തിൽ കുട്ടികളിൽ രോഗം വൻതോതിൽ പടരുന്നു. രണ്ടുമാസത്തിനിടെ ഒമ്പതിന് താഴെയുള്ള 40,000 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടികളിൽ വലിയ തോതിൽ രോഗം പടരുന്നത് വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. മാര്‍ച്ച്‌ 18 വരെയുള്ള മൊത്തം അണുബാധയുടെ 143 ശതമാനമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ക്ക് ഇടയിലുണ്ടായ കോവിഡ് സ്ഥിരീകരണം.

പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത് 160 ശതമാനം വരും. രണ്ടുമാസത്തിനിടെ 39,846 കുഞ്ഞുങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഒരു ലക്ഷത്തിന് മുകളിൽ രോഗബാധ കണ്ടെത്തി. മാര്‍ച്ച്‌ 18 വരെ 28 കുട്ടികളാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. മെയ് 15 വരെ 15 കുട്ടികള്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൗമാരക്കാരിലെ മരണസംഖ്യയും കൂടി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ അതിതീവ്ര വ്യാപനം നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക.