ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് നടത്തുന്ന ദുഷ്പ്രചാരണത്തിന് വായടപ്പിച്ചുള്ള മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. “മുസ്ലീമുകളുടെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ല, വകുപ്പുകൾ തീരുമാനിക്കുന്നത് മുസ്ലിം ലീഗോ, ഏതെങ്കിലും തറവാടോ അല്ല ” വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വി.അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്ന മാധ്യമങ്ങൾ പുറത്ത് വിട്ട വാർത്തയെ അടിസ്ഥാനമാക്കിയാണ് മുസ്ലിം ലീഗ് പ്രചാരണം ഏറ്റെടുത്തത്.
എന്നാൽ സത്യപ്രതിജ്ഞ വേളയിലോ ഔദ്യോഗികമായോ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. സത്യപ്രതിജ്ഞക്ക് ശേഷം നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് വകുപ്പുകൾ തീരുമാനിച്ചത്. ഇത് പ്രകാരം മുഖ്യമന്ത്രിക്കാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല. എന്നാൽ സർക്കാർ ഔദ്യോഗിക വിശദീകരണം വരുന്നതിന് മുൻപ് ചില മാധ്യമങ്ങൾ നടത്തിയ പ്രചാരണം ലീഗും ഏറ്റെടുക്കുകയായിരുന്നു.
മുസ്ലീം സമുദായത്തിന് തന്നിലും സര്‍ക്കാറിലും വിശ്വാസമുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് എല്ലാവരും സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ വളരെ മികച്ച രീതിയിൽ പ്രവചിച്ച വകുപ്പാണിത്. മന്ത്രി കെ ടി ജലീലിന്‍റെ നേതൃത്വത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്ല രീതിയിലാണ് കഴിഞ്ഞ തവണ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനെ പറ്റി ആര്‍ക്കും പരാതിയും ആക്ഷേപവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പോർട്സ്, വക്ഫ്, ഹജ്ജ് തീർത്ഥാടനം, പോസ്റ്റുകൾ, ടെലിഗ്രാഫ്, റെയിൽവേയുടെ സംസ്ഥാന ചുമതല എന്നിവയാണ് വി.അബ്ദുറഹ്മാന് നൽകിയിട്ടുള്ളത്.