കേന്ദ്രത്തിന്റെ മികച്ച കൊവിഡ് പ്രതിരോധ മാതൃക പട്ടികയിൽ കേരളവും

0
115

 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ മാതൃകകൾ പങ്കുവെച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളുടേതായി 14 മികച്ച മാതൃകകളാണ് അവതരിപ്പിച്ചത്.കേരളത്തിൻറെ മാതൃകയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

കേരളത്തിൻറെ ഓക്സിജൻ നഴ്സ് മാതൃകയാണ് പട്ടികയിൽ ഇടം നേടിയത്. ഓക്സിജൻ ഫലപ്രദമായി ഉപയോ​ഗിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് രാജ്യം ചർച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കേരളം ഓക്സിജൻ നഴ്സ് മാതൃക മുന്നോട്ട് വെച്ചത്. ഇന്നലെ പ്രധാനമന്ത്രി 54 ജില്ലാ മജിസ്ട്രേറ്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് എറണാകുളം കളക്ടർ ഓക്സിജൻ നഴ്സ് മാതൃക വിശദീകരിച്ചത്.