മുഖ്യമന്ത്രി പിണറായി വിജയനും നിയുക്‌ത മന്ത്രിമാരും വയലാർ രക്ഷ്‌തസാക്ഷി സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തി

0
56

 

സത്യപ്രതിജ്ഞക്ക്‌ മുന്നേയായി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്‌ത മന്ത്രിമാരും വയലാറിലെ വിപ്ലവമണ്ണിലെത്തി രക്ഷ്‌തസാക്ഷി സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തി.രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം സമർപ്പിച്ചു. തുടർന്ന്‌ സിപിഐ എം, സിപിഐ മന്ത്രിമാർ പുഷ്‌പാർച്ചന നടത്തി.

അതിന്‌ശേഷം വലിയ ചുടുകാടിലെ രക്‌തസാക്ഷി മണ്‌ഡപത്തിലും പുഷ്‌പാർച്ചന നടത്തി.മുൻകാലങ്ങളിലും എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുന്നതിന്‌ മുന്നേയായി വയലാർ രക്‌തസാക്ഷി മണ്‌ഡപത്തിലും വലിയചുടുകാടിലും പുഷ്‌പന്ച്ചന നടത്താറുണ്ട്‌.

വൈകിട്ട്‌ മൂന്നരക്ക്‌ സെൻട്രൽ സ്‌റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലാണ്‌ സത്യപ്രതിജ്ഞ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പരമാവധി ആളുകളെ കുറച്ചായിരിക്കും സത്യപ്രതിജ്ഞ.