Wednesday
17 December 2025
31.8 C
Kerala
HomeKeralaഇന്ന് ഒരു ചരിത്ര ദിനം, രണ്ടാം പിണറായി സർക്കാറിനു ഹൃദയാഭിവാദ്യങ്ങൾ നേർന്നുകൊണ്ട് സംവിധായകൻ എം എ...

ഇന്ന് ഒരു ചരിത്ര ദിനം, രണ്ടാം പിണറായി സർക്കാറിനു ഹൃദയാഭിവാദ്യങ്ങൾ നേർന്നുകൊണ്ട് സംവിധായകൻ എം എ നിഷാദ്

ചരിത്രം കുറിച്ച് രണ്ടാമതൊരു ഇടത് സർക്കാർ തുടർച്ചയായി വീണ്ടും അധികാരത്തിലേറുകയാണ്. നിരവധി പേരാണ് പിണറായി വിജയൻ അടക്കുമുള്ളവരെ അഭിനന്ദിച്ചും അവർക്ക് ആശംസകൾ അറിയിച്ചുകൊണ്ടും എത്തുന്നത്. പിണറായി വിജയനും മന്ത്രിമാർക്കും അഭിവാദ്യവുമായി എത്തുകയാണ് സംവിധായകൻ എം എ നിഷാദ്. ഇന്ന് ചരിത്ര ദിനമാണെന്നും ജനങ്ങൾ ആഗ്രഹിച്ച സുദിനമാണെന്നും നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.

===

ഇന്ന് ഒരു ചരിത്ര ദിനമാണ്…
രണ്ടാം പിണറായി സർക്കാർ
അധികാരമേൽക്കുന്ന ദിനം…
ജനങ്ങൾ ആഗ്രഹിച്ച,സുദിനം…
പറയുന്നത് പ്രവർത്തിക്കുകയും,
പ്രവർത്തിക്കുന്നത് പറയുകയും
ചെയ്യുന്ന കേരളത്തിന്റ്റെ സ്വന്തം സഖാവ്
പിണറായി വിജയനും,മറ്റ് മന്ത്രിമാർക്കും
ഹൃദയാഭിവാദ്യങ്ങൾ….
ലാൽ സലാം

 

RELATED ARTICLES

Most Popular

Recent Comments