പി ടി എ റഹീം എംഎല്‍എ പ്രോടെം സ്പീക്കര്‍

0
133

പി ടി എ റഹീം എംഎല്‍എയെ നിയമസഭയുടെ പ്രോടെം സ്പീക്കര്‍ ആയി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തെയാണ് പി ടി എ റഹീം പ്രതിനിധാനം ചെയ്യുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് പ്രോടേം സ്പീക്കറാണ് മേല്‍നോട്ടം വഹിക്കുക. സ്പീക്കര്‍ ചുമതലയേല്‍ക്കുന്നത് വരെയുള്ള നിയമസഭാ നടപടിക്രമങ്ങളും പ്രോടേം സ്പീക്കറുടെ മേല്‍നോട്ടത്തിലാണ് നടക്കുക.