വികസനമാണ് ജനങ്ങള്‍ക്ക് താല്‍പര്യം, വിവാദങ്ങളല്ലെന്നും മുഖ്യമന്ത്രി

0
83

 

 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം സമുജ്വലമാ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ വിജയമാണ് എല്‍ഡിഎഫിന്റെ വിജയം. ഒട്ടേറെ വന്‍കിട പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാരിന് പൂര്‍ത്തീകരിക്കാനായി. അതില്‍ ജനങ്ങളുടെ സഹകരണം സര്‍ക്കാരിന് കരുത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമന്ത്രിസഭായോഗം കഴിഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ് ജനങ്ങള്‍ക്ക് താല്‍പര്യം. അനാവശ്യ സംഘര്‍ഷമല്ല, സമാധാന ജീവിതമാണ് ജനം കാംക്ഷിക്കുന്നത്. സര്‍ക്കാരിനെതിരായി ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമം നടത്തിയപ്പോഴും ജനം ഒപ്പം നിന്നില്ല. അതിന് ആര് സന്നദ്ധരാകുന്നോ അവർക്കൊപ്പമാണ് ജനമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ജാതി, വർഗീയത കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതം നടപ്പിലാക്കാൻ ശ്രമിച്ചാൽ അതിനൊപ്പം നിൽക്കാൻ കേരള ജനത തയാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യ തോഴിളികൾക്ക് പ്രത്യേക പരിഗണന നൽകും. വിപുലമായ വയോജന സർവേ നടത്തും. മാലിന്യരഹിത കേരളം യാഥാർഥ്യമാക്കും. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തും. കേരളത്തിലെ വിദ്യാഭ്യാസം അന്തർദേശീയ നിലവാരം ഉറപ്പുവരുത്തും. തൊഴിൽ അവസരം നാട്ടിൽ തന്നെ ഉറപ്പുവരുത്തും. കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കും. പാഠ്യപദ്ധതിയിൽ മതനിരപേക്ഷ മൂല്യങ്ങൾ ഉൾപ്പെടുത്തും. മാതൃഭാഷ സംരക്ഷിക്കാം നടപടിയെടുക്കും. ഭിന്നശേഷക്കാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കും. ജപ്തിയിൽ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കും
അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് അതിദാരിദ്യം ഉന്മൂലം ചെയ്യുമെന്നും പിണറായി അറിയിച്ചു. അഗതികളെ ദാരിദ്യരേഖയ്ക്ക് മുകളിലെത്തിക്കും. കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കും. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കും. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ മേഖലകളിലെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകും മുന്‍ഗണന നല്‍കുക. ഒരാളെയും ഒഴിവാക്കാത്ത വികസനമായിരിക്കും നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായി നടപ്പിലാക്കും. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തും. സാമൂഹ്യക്ഷേമം സാമൂഹ്യനീതി സ്ത്രീസുരക്ഷ തുടങ്ങിയ മേഖലകളെ ശാക്തീകരിക്കും. 5 വർഷം കൊണ്ട് അതിദാരിദ്യം ഇല്ലാതാക്കും. അതിദാരിദ്യമുള്ള കുടുംബത്തെ കണ്ടെത്തി ദാരിദ്ര്യരേഖയ്ക്കു മുകളിൽ കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാൻ പ്രത്യേക നയം രൂപീകരിക്കും. യുവജനങ്ങൾക്കു മികച്ച തൊഴിൽ സൃഷ്ടിക്കും. 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്കു സമമാക്കാനാണ് ലക്ഷ്യമിടുന്നത്. 5 വർഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറികളുടെയും ഉൽപ്പാദനം ഇരട്ടിപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകും.