സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ.

0
69

സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. തുണിക്കടകൾക്കും, സ്വർണക്കടകൾക്കുമാണ് ഇളവ്. ഓൺലൈൻ/ ഹോം ഡെലിവറികൾ നടത്തുന്നതിനായി നിശ്ചിത ജീവനക്കാരെ വെച്ച് പ്രവർത്തിക്കാമെന്ന് ഉത്തരവിൽ പറയുന്നു. വിവാഹ പർച്ചേസിംഗിനായി തുണിക്കടകളിലും, സ്വർണക്കടകളിലും എത്തുന്നവർക്ക് ഒരു മണിക്കൂർ കടയിൽ ചിലവഴിക്കാം.

പൈനാപ്പിൾ തോട്ടം തൊഴിലാളികൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിട തൊഴിലാളികൾക്ക് സമാനമായി ജോലി ആവശ്യത്തിന് തൊഴിലാളികൾക്ക് പൈനാപ്പിൾ തോട്ടത്തിൽ പോകാം. മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നതിനും അനുമതിയുണ്ട്.ടെലികോം സേവനവുമായി ബന്ധപ്പെട്ടുള്ള അവശ്യ സേവനങ്ങൾക്ക് ഇളവുണ്ട്.
ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇതൊടൊപ്പം അനുമതി നൽകിയിട്ടുണ്ട്.