സ്വർണവില വീണ്ടും കൂടി

0
80

സ്വർണവില വീണ്ടും കൂടി. ഒരു ദിവസത്തെ ഇടവേളക്കു ശേഷമാണു വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. പവന് 120 വര്‍ദ്ധിച്ച്‌ 36,480 രൂപയായി. കഴിഞ്ഞ ദിവസം ഇത് 36,360 ആയിരുന്നു. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച്‌ 4560 രൂപയായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം‌സി‌എക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സിന് പക്ഷെ വിലയിടിഞ്ഞു. 0.32 ശതമാനം താഴ്‌ന്ന് 10 ഗ്രാമിന് 48,520 ആയി വില. എന്നാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ മാ‌റ്റമില്ല. ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് ട്രഷറി ആദായം 1.66 ശതമാനമായി കൂടുകയും ചെയ്തതോടെ വിലയിടിവ് തടഞ്ഞു. ഔണ്‍സിന് 1869.50 ഡോളര്‍ ആണ് ഇപ്പോള്‍ വില.