കാർഷിക നിയമം: പോരാട്ടം തുടരാൻ കർഷകർ

0
148

പഞ്ചാബിൽ ഗോതമ്പ് വിളവെടുപ്പിന് ശേഷം കർഷകർ സിൻഘു അതിർത്തിയിലേക്ക് സമരം തുടരാൻ തിരിച്ചെത്തി. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും അത് പിൻവലിക്കുന്നതുവരെയും സമരം തുടരുമെന്നും കർഷകർ പറഞ്ഞു. മടങ്ങിയെത്തിയ കർഷകരെ അഖിലേന്ത്യാ കർഷക സംഘം ദേശീയ പ്രസിഡൻ്റ് സഖാവ് അശോക് ധാവ്ലെയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കർഷകസമരം തുടങ്ങിയിട്ട് 6 മാസമാകുന്ന മെയ് 26ന് ദേശീയതലത്തിൽ കരിദിനമാചരിക്കാൻ സംയുക്ത കർഷക മോർച്ച തീരുമാനിച്ചിട്ടുണ്ട്.