ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി

0
72

ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. തിങ്കളാഴ്ച രാത്രിയോടെയാണ് അതിശക്തമായി വീശിയടിച്ച കാറ്റ് ഗുജറാത്ത് തീരം തൊട്ടത്.

സൗരാഷ്ട്ര പ്രവിശ്യയിലെ അംറേലി ജില്ലയിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഭാവ്‌നഗര്‍, ഗിര്‍ സോംനാഥ് എന്നീ ജില്ലകളില്‍ എട്ടുപേര്‍ വീതം മരണപ്പെട്ടു. അഹമ്മദാബാദില്‍ അഞ്ചുപേരും ഖേദയില്‍ രണ്ടുപേരും ആനന്ദ്, വഡോദര, സൂററ്റ്, വല്‍സാദ്, രാജ്‌കോട്ട്, നവസാരി, പഞ്ചമഹല്‍ എന്നീ ജില്ലകളില്‍ ഓരോ ആളുകള്‍ വീതവുമാണ് മരിച്ചത്.