ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് വെല്ലുവിളി: ന്യൂസിലാന്റ് ക്യാപ്റ്റൻ

0
48

ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് വെല്ലുവിളിയാണെന്ന് ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടുന്നതിൽ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അരങ്ങേറുന്നത്.ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ ഏറ്റുമുട്ടും.’ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ, അത് എല്ലായ്‌പ്പോഴും ഒരു അത്ഭുതകരമായ വെല്ലുവിളിയാണ്, അതിനാൽ

അവർക്കെതിരെ കളിക്കുന്നത് വളരെ ആവേശകരമാണ്,’ വില്യംസൺ ഐസിസി ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ഫൈനലിൽ പങ്കെടുക്കുന്നത് വളരെ ആവേശകരമാണ്, അത് വിജയിക്കുകയെന്നത് വളരെ മികച്ച കാര്യമായിരിക്കുമെന്നും വില്യംസൺ കൂട്ടിചേർത്തു.