റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

0
66

റിയാസ് മൗലവി വധക്കേസിലെ പ്രതികളായ ആർഎസ്എസുകാരുടെ ജാമ്യാപേക്ഷ കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ചൂരി ജുമാമസ്ജിദ് ഇമാമും മദ്രസ അധ്യാപകനുമായ കര്‍ണാടക കുടക് സ്വദേശി റിയാസ് മൗലവി(27)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കേളുഗുഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത്. കേസ് ജൂണ്‍ ആറിന് വീണ്ടും പരിഗണിക്കും. 2017 മാര്‍ച്ച്‌ 20ന് അർധരാത്രിക്കാണ് മുഹമ്മദ് റിയാസിനെ ആര്‍എസ്‌എസ്സുകാര്‍ കൊന്നത്.