പലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ

0
75

പലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ പോൾ പോഗ്‍ബയും അമാദും.മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓൾഡ് ട്രഫോഡിൽ ഫുൾഹാമുമായുള്ള മത്സരത്തിന് ശേഷം പലസ്തീൻ പതാകയുമായി ഗ്രൗണ്ട് വലം വെച്ചാണ് പോഗ്ബയും അമാദും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസം എഫ്. എ കപ്പ് ഫൈനലിൽ വിജയിച്ച ലെസ്റ്റർ സിറ്റി കളിക്കാർ വിജയം ആഘോഷിച്ചത് പലസ്തീൻ പതാക ഉയർത്തിക്കാണിച്ചായിരുന്നു.

പോഗ്‍ബക്കും അമാദിനും അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് യുണൈറ്റഡ് മാനേജർ ഒലെ ഗണ്ണർ സോൾഷേർ പറഞ്ഞു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി ഫുട്ബോൾ താരങ്ങൾ രംഗത്തെത്തിയിരുന്നു.