പിജെ ജോസഫ് പാർലമെന്ററി പാർട്ടി നേതാവ്

0
60

 

കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർലമെന്ററി പാർട്ടി നേതാവായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി മോൻസ് ജോസഫ് എംഎൽഎയെയും തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പാർട്ടിയുടെ ഭരണഘടനാ പ്രകാരം കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം.എൽ.എയാണ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർത്തത്.

വർക്കിങ് ചെയർമാൻ അഡ്വ പി. സി തോമസ്, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു