രണ്ടാം പിണറായി സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍ ഇങ്ങനെ

0
59

രണ്ടാം പിണറായി സർക്കാരിന്റെ വകുപ്പുകൾ സംബന്ധിച്ച് ധാരണയായി.സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ 17ഉം പുതുമുഖങ്ങൾ. സിപിഐ എമ്മിന്റെ 12 മന്ത്രിമാരിൽ പത്ത്‌ പേരും ആദ്യമായി മന്ത്രിപദവിയിലെത്തുന്നവരാണ്‌.

കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള സിപിഐ എം മന്ത്രിമാരെയെല്ലാം ഒഴിവാക്കാൻ സംസ്ഥാന കമ്മിറ്റി യോഗമാണ്‌ തീരുമാനിച്ചത്‌.സിപിഐ എം നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തീരുമാനിച്ചു. 1957ന് ശേഷം ആദ്യമായാണ് ഇത്രയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുന്നത്.

 

  1. പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
  2. കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
  3. വീണ ജോര്‍ജ്- ആരോഗ്യം
  4. പി. രാജീവ്- വ്യവസായം
  5. കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
  6. ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം
  7. വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍
  8. എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്
  9. പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
  10. വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ
  11. കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
  12. ആന്റണി രാജു- ഗതാഗതം
  13. എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌
  14. റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്
  15. അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
  16. സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം
  17. വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
  18. ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
  19. കെ.രാജന്‍- റവന്യു
  20. പി.പ്രസാദ്- കൃഷി
  21. ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്