കോണി കേറിയാൽ സ്വർഗം: ആ കാലമൊക്കെ പോയി സാഹിബ്- കുഞ്ഞാലിക്കുട്ടിയെ തേച്ച് എം എ നിഷാദ്

0
82

 

മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അതിരൂക്ഷ വിമർശനവുമായി സംവിധായകൻ എം എ നിഷാദ്. മതവും സമുദായവും പറഞ്ഞ എല്ലാകാലവും അണികളെ പറ്റിക്കാൻ കഴിയില്ലെന്ന് എപ്പോഴെങ്കിലും മനസിലാക്കണമെന്നും നിഷാദ് പറഞ്ഞു. കോണി കേറിയാൽ സ്വർഗ്ഗത്തിൽ പോകാം എന്ന് പാവപ്പെട്ട അണികളെ പറഞ്ഞ് പറ്റിച്ചിരുന്ന കാലമൊക്കെ പോയി. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ മുഖ്യ
ശത്രു ബിജെപിയല്ല, കമ്യുണിസ്റ്റുകാരാണ് എന്ന പറച്ചിൽ കേട്ട് രോമാഞ്ചം ഉണ്ടായത്, ലീഗ് ഹൗസിലല്ല അങ്ങ് മാരാർജി ഭവനിലായിരുന്നു എന്നും നിഷാദ് കുറിച്ചു. അധികാരത്തോടുള്ള നിങ്ങളുടെ അടങ്ങാത്ത ആർത്തി കാരണം കഴിവുള്ള നിരവധി നേതാക്കളെ നിങ്ങൾ വെട്ടിനിരത്തി. പാവപ്പെട്ട അണികളെ കാലങ്ങളായി പറഞ്ഞ് പറ്റിക്കുന്നു. കേരളത്തിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും നിഷാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.