രാജ്യത്ത് 2,67,334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4,529 മരണം

0
68

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തേക്കാള്‍ 3801 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25496330 ആയി.

പ്രതിദിന മരണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 4529 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3,89,851 പേര്‍ രോഗമുക്തി നേടി. നിലവില്‍ 32,26,719 പേരാണ് ചികിത്സയിലുള്ളത്. 18,58,09,302 പേര്‍ക്ക് ഇതുവരെ കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.