ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ല; രോഗികളെ ചികില്‍സിക്കുന്നതില്‍ വിമുക്ത കാട്ടേണ്ടതില്ല: മുഖ്യമന്ത്രി

0
92

ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നും അതിനാല്‍ രോഗികളെ ചികില്‍സിക്കുന്നതില്‍ വിമുക്ത കാട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേരളത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബ്ലാക്ക് ഫംഗസ് പുതിയതായി കണ്ടെത്തിയ രോഗമല്ലെന്നും അദ്ദേഹം പറഞ്ഞു.ഈ രോഗത്തിന്റെ 40 ശതമാനവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരിലാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് രോഗത്തിന് കരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.