കോട്ടയം , കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം സ്ഥിരീകരിച്ചു

0
61

 

കോട്ടയം ,കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളിൽ ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട്.

മ​ല​പ്പു​റ​ത്ത് തി​രൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​റി​നാ​ണ് (62) രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ബ്ദു​ൽ ഖാ​ദ​ർ ചി​കി​ത്സ​യി​ലു​ള്ള​ത്.ത​ല​ച്ചോ​റി​ലേ​ക്ക് ഫം​ഗ​സ് പ​ട​രാ​തി​രി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ൻറെ ഒ​രു ക​ണ്ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഏ​പ്രി​ൽ 22നാ​ണ് അ​ബ്ദുൾ ഖാ​ദ​റി​ന് കോവിഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

കൊ​ല്ല​ത്ത് പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ മീ​യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗം ഭേ​ദ​മാ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.