നേ​പ്പാ​ളി​ല്‍ ഭൂ​ച​ല​നം, റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​

0
49
Front view of seismograph

5.8 magnitude earthquake shakes Nepal
നേ​പ്പാ​ളി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ദേ​ശീ​യ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ചീ​ഫ് സീ​സ്മോ​ള​ജി​സ്റ്റ് ഡോ. ​ലോ​ക് ബി​ജ​യ് അ​ധി​കാ​രി അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 5.42ന് ​ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ലാം​ജം​ഗ് ജി​ല്ല​യി​ലെ ഭു​ൽ​ഭു​ലെ​യി​ലാ​ണ്. എ​ന്നാ​ല്‍ ഇ​തു​വ​രെ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​പ​ക​ടം ന​ട​ന്ന​താ​യി റിപ്പോർട്ടില്ല.

2015ല്‍ ​നേ​പ്പാ​ളി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ല്‍ 9,000 പേ​ര്‍ മ​രി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്ക്. അ​ന്ന് റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 8.1 തീ​വ്ര​ത​യാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.