ടൗട്ടെയുടെ ശക്തി ക്ഷയിച്ചു, സൗരാഷ്ട്ര മേഖലയിൽ തുടരുന്നു

0
66

 

 

ഗുജറാത്തിൽ അതിതീവ്ര ചുഴലി കാറ്റായി പ്രവേശിച്ച ടൗട്ടെയുടെ ശക്തി ക്ഷയിച്ചു. കാറ്റ് ​ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ തുടരുകയാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കാറ്റ് വൻ നാശം വിതച്ചു.ഗുജറാത്ത് മഹാരാഷ്ട്ര പഞ്ചാബ് ഹരിയാന രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്.

ടൗട്ടെ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ മൂന്ന് പേർ മരിച്ചു.16,500 വീടുകൾക്ക് കേടുപാട് സംഭവിച്ചതയും മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. മഹാരാഷ്ട്രയിൽ ആറു പേർ മരിച്ചു. രണ്ട് സംസ്ഥാനങ്ങളിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. കൃത്യമായ കണക്കെടുപ്പ് പൂർത്തിയായി വരുന്നതേ ഉള്ളൂ.

റോഡ് – വൈദ്യുതി ബന്ധങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. ചുഴലികാറ്റിൽ പെട്ടു മുംബൈ തീരത്ത് മുങ്ങിയ പി 305 ബാർജിൽ ഉണ്ടായിരുന്ന 273 പേരിൽ 96 പേരെ ഇനിയും കണ്ടെത്തനയിട്ടില്ല ഇവർക്ക് വേണ്ടി നാവിക സേനയുടെ നാല് കപ്പലുകളും, പി 8 ഐ നിരീക്ഷണ വിമാനവും ഹെലികോപ്റ്ററുകളും തെരച്ചിൽ തുടരുന്നു.

കടൽ പ്രഖ്ഷുബ്ധമായി തുടരുന്നത് രക്ഷ പ്രവർത്തനത്തെ ബാധിച്ചതായി നാവിക സേന അറിയിച്ചു. ഈ ബർജിൽ ഉണ്ടായിരുന്ന 177 പേരെ നാവിക സേന രക്ഷപ്പെടുത്തി. കുടുങ്ങി കിടന്ന മറ്റു മൂന്നു ബാർജുകളെ, നാവിക സേന കരയ്ക്കെത്തിച്ചു.