കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം

0
90

കണ്ണൂർ ദേശീയ പാതയില്‍ പുതിയ തെരുവിൽ ടാങ്കര്‍ ലോറി അപകടം. ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ചേളാരിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.

വാതക ചോര്‍ച്ച ഇല്ലാത്തതതിനാല്‍ അപകടം ഒഴിവായി. അപകടത്തിൽ ആര്‍ക്കും പരിക്ക് ഇല്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു.ടാങ്കര്‍ ലോറി ഇടിച്ചു കയറിയ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു.