രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപയിലേക്ക് നീങ്ങുകയാണ്. 94.85 രൂപയാണ് ഇന്നത്തെ പെട്രോൾ വില. 89.79 രൂപയാണ് ഡീസൽ വില. കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയാണ് വില.
13 ദിവസത്തിനിടെ പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നത്.തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് നാല് മുതലായിരുന്നു എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. ഈ വർഷം തുടക്കത്തിൽ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടർച്ചയായി വർധിച്ചിരുന്നു. ഫെബ്രുവരി 27ന് റിക്കാർഡിലെത്തി. പിന്നീട് 24 ദിവസം മാറ്റമില്ലാതെ ഇന്ധന വില തുടർന്നു. മാർച്ച്
24നും 25നും മാർച്ച് 30നും വിലയിൽ എണ്ണ കമ്പനികൾ ചെറിയ കുറവ് വരുത്തി. 15 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വിലയിൽ കുറവുണ്ടായി. അതിനുശേഷം 18 ദിവസം വില മാറ്റമില്ലാതെ തുടർന്നു.