പ​ത്മ​ശ്രീ ജേ​താ​വ് ഡോ. ​കെ.​കെ. അ​ഗ​ർ​വാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

0
65

 

പ​ത്മ​ശ്രീ ജേ​താ​വും ഐ​എം​എ മു​ൻ പ്ര​സി​ഡ​ൻറു​മാ​യ ഡോ. ​കെ.​കെ. അ​ഗ​ർ​വാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ഡ​ൽ​ഹി എ​യിം​സി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

രാജ്യത്ത് കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും വി​ഡി​യോ​യി​ലൂ​ടെ​യും മ​റ്റും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും അ​ദ്ദേ​ഹം മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ​ക്ഷേ​മ​ത്തി​നുവേ​ണ്ടി​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​യി​രു​ന്നു ഡോ. ​കെ.​കെ. അ​ഗ​ർ​വാ​ൾ.