Sunday
11 January 2026
30.8 C
Kerala
HomeKeralaസിപിഐഎം പട്ടികയായി ; എം ബി രാജേഷ് നിയമസഭ സ്പീക്കർ

സിപിഐഎം പട്ടികയായി ; എം ബി രാജേഷ് നിയമസഭ സ്പീക്കർ

സിപിഐ എം പാർലമെൻ്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും സ. പിണറായി വിജയനെ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

മന്ത്രിമാരായി എം വി ഗോവിന്ദൻ മാസ്റ്റർ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ആർ ബിന്ദു, വീണാ ജോർജ്ജ്, വി അബ്ദു റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർഥിയായി എം ബി രാജേഷിനേയും പാർടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർലമെൻ്ററി പാർടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ സ. എളമരം കരീം അധ്യക്ഷത വഹിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments