Thursday
18 December 2025
22.8 C
Kerala
HomeWorldചിലിയുടെ തലസ്ഥാനമായ സാന്റിയാഗോ ഇനി കമ്മ്യൂണിസ്റ്റുകാർ ഭരിക്കും

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോ ഇനി കമ്മ്യൂണിസ്റ്റുകാർ ഭരിക്കും

 

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോ ഇനി കമ്മ്യൂണിസ്റ്റുകാർ ഭരിക്കും. സാന്റിയോഗോ സിറ്റിയിൽ ചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മേയർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വനിത കൂടിയായ സഖാവ് ഇറാചി ഹാസ്ലർ ആണ് ഇന്ന് ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ മുന്നേറ്റം അടയാളപ്പെടുത്തിയിരിക്കുന്നത്.

2012ൽ റെകൊലേറ്റ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഡാനിയേൽ ജേഡ് തുടർച്ചയായ മൂന്നാം തവണയും വിജയം നേടി. ഇത്തവണ 66% വോട്ടുകൾ സഖാവ് നേടിയെന്നത് അത്യാവേശകരമാണ്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സഖാവ് മത്സര രംഗത്തുണ്ട് എന്നതും ആശാവഹമാണ്.

ഒന്നര വർഷമായി തുടരുന്ന ചിലിയിലെ പ്രതിഷേധങ്ങൾ കമ്മ്യൂണിസ്റ്റ് മുന്നണിക്ക് രാജ്യത്ത് പലയിടത്തും മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. 2019 ഒക്ടോബറിൽ 10 ലക്ഷത്തിലധികമാളുകൾ പങ്കെടുത്തുകൊണ്ട് ചിലിയിൽ പുതിയ ഭരണഘടന വേണമെന്ന ആവശ്യമുയർത്തി സമരം നടത്തുകയും ആ സമരം ഇപ്പോഴും തുടരുകയുമാണ്. പിനോഷെയുടെ കാലത്തെ മുതലാളിത്ത അനുകൂല ഭരണഘടന മാറ്റിയെഴുതണമെന്നും സ്വകാര്യവത്കരണ നയങ്ങൾ തിരുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുകയാണ്

RELATED ARTICLES

Most Popular

Recent Comments