Saturday
10 January 2026
31.8 C
Kerala
HomeKeralaസംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്നു, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്നു, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

 

സംസ്ഥാനത്തു ലോക്ക്ഡൗൺ രണ്ടാം ആഴ്ചയിലേക്ക്കടന്നു. ഇതൊടൊപ്പം നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഇന്നലെ അർദധരാത്രയോടു കൂടി നിലവിൽ വന്നു. സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ തുടങ്ങിത്. മറ്റു ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ 23 വരെ തുടരും.

രോഗം നിയന്ത്രിക്കുന്നതിന്റെ ഏറ്റവും കർശനമായ മാർഗമെന്ന നിലയിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിയിട്ടുള്ളത്. അതാത് ജില്ലകളുടെ അതിർത്തി അടച്ചു. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യസേവന വിഭാഗങ്ങളിലുള്ളവർക്കു മാത്രമാണ് യാത്രാനുമതി. കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള വഴികളിൽ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടുക, മാസ്‌ക് ധരിക്കാതിരിക്കുക, പ്രോട്ടോക്കോൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്കു വിധേയമാകും.

ട്രിപ്പിൾ ലോക്ഡൗണിനു മാത്രമായി 10,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ പ്രദേശവും പല സെക്ടറുകളായി തിരിച്ച് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കു ചുമതല നൽകി. ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം തുടരും. ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജിയോ ഫെൻസിങ് സാങ്കേതികവിദ്യ ഉപയോഗിക്കും. ക്വാറന്റൈൻ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്കെതിരേ കേരള പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം നടപടി.

RELATED ARTICLES

Most Popular

Recent Comments