സത്യപ്രതിജ്ഞ എപ്പോള്‍, എങ്ങനെ നടത്തണമെന്ന് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അറിയാം: സംവിധായകന്‍ എം എ നിഷാദ്

0
102

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ എങ്ങനെ, എപ്പോള്‍ നടത്തണമെന്നൊക്കെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും മുഖ്യമന്ത്രിക്കും അറിയാമെന്ന് സംവിധായകന്‍ എം എ നിഷാദ്. കയ്യടി കിട്ടാന്‍ വേണ്ടി ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പലതും എഴുതിവിടുന്നുനണ്ടെന്നും അതില്‍ ചില സെലിബ്രിറ്റികളും ഉണ്ടെന്നു നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം.

ഉപദേശകരോടാണ്..സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ എങ്ങനെ, എപ്പോള്‍ നടത്തണമെന്നൊക്കെ തിരഞ്ഞെടുക്കപ്പെട്ട,സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന,മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ട്. ഗ്രഹണ സമയത്ത്,ഞാഞ്ഞൂലുകള്‍ക്ക് വിഷമിളകുമെന്ന് കേട്ടിട്ടുണ്ട്…അങ്ങനെ ചില ഉപദേശകര്‍ മുഖപുസ്തകത്തില്‍ കൈയ്യടി കിട്ടാന്‍, എന്തൊക്കെയോ എഴുതി മറിക്കുന്നു. ഒരേ സമയം,യൂഡി എഫിന് കീ ജയും, എല്‍ ഡി എഫിന് ഉപദേശവും നല്‍കുന്ന എട്ടുകാലീ മമ്മൂഞ്ഞുമാരായ ചില സെലിബ്രിറ്റികളേയും ആ കൂട്ടത്തില്‍ കാണുന്നത്, ഒരു പ്രത്യേക സുഖം നല്‍കുന്ന കാഴ്ച്ചയാണ്… നിലപാട് എന്നുളളത് ഏഴയലത്ത് പോലും എത്തി നോക്കാത്ത ഈ കൂട്ടരുടെ തൊലിക്കട്ടി..ഹമ്ബമ്ബോ…കാണ്ടാ മൃഗവും നാണിച്ചു പോകും… ഇത്രയും വലിയ ഭൂരിപക്ഷം എല്‍ ഡി എഫിന് കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത, ഉപദേശകര്‍, തല്‍ക്കാലം സ്റ്റാന്‍ഡ് വിട് എന്നാണ് കുറിപ്പ്.