മോഡിക്കെതിരെ പോസ്റ്റര്‍, അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

0
206

കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടുകയും വാക്‌സിന്‍ നയത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുകയും ചെയ്തതിന് ഡല്‍ഹി പോലീസ് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രദീപ്കുമാര്‍ എന്ന വ്യക്തിയാണ് ഹർജി നൽകിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡല്‍ഹി പോലീസിനോട് എഫ്‌ഐആര്‍ റദ്ദാക്കാനും നടപടിയെടുക്കരുതെന്നും നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ വിമർശിച്ച് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പേരിലാണ് 24 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും 13 ലേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുതാകയും ചെയ്തു. ‘ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനുകള്‍ എന്തിനാണ് വിദേശത്തേക്ക് അയച്ചിരിക്കുന്നത്’ എന്നായിരുന്നു പോസ്റ്ററിലെ പ്രധാന സന്ദേശം. ഇതേത്തുടർന്നാണ് നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തത്.