2022 ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് ഉത്തര കൊറിയ പിന്മാറി

0
37

2022ൽ ഖത്തറിൽ നടക്കുന്ന ഫിഫാ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽനിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പിന്മാറാനുള്ള തീരുമാനം എടുത്തത്.

ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടോക്കിയോ ഒളിമ്പികസിൽ നിന്നും ഉത്തര കൊറിയ പിൻവാങ്ങിയിരുന്നു.
യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എച്ചിന്റെ ഭാഗമായിരുന്നു ഉത്തര കൊറിയ.

അഞ്ചു കളികൾ പൂർത്തിയായപ്പോൾ എട്ടു പോയിന്റുമായി ഉത്തര കൊറിയ പട്ടികയിൽ നാലാമതാണ്. ഗ്രൂപ്പിലെ അവശേഷിച്ച കളികൾ ജൂണിൽ ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കെയാണ് പിന്മാറാനുള്ള തീരുമാനം ഉണ്ടായത്.