മുംബൈയിൽ കനത്ത നാശമുണ്ടാക്കി ടൗട്ടെ ചുഴലികാറ്റ് , രണ്ട് ബാർജുകൾ തകർന്നു

0
90

മുംബൈയിൽ കനത്ത നാശമുണ്ടാക്കി ടൗട്ടെ ചുഴലികാറ്റ് .രണ്ട് ബാർജുകൾ തകർന്നു.രൂക്ഷമായ കടൽ ക്ഷോഭത്തിനാണ് മുംബൈ സാക്ഷ്യം വഹിക്കുന്നത്.തീരത്ത് നിന്നും എട്ട് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.

ഒരു ബാർജിൽ 137 പേരും, മറ്റൊന്നിൽ 273 പേരുമാണ് ഉണ്ടായിരുന്നത്. നാവിക സേനയുടെ ഐഎൻഎസ് കോൽക്കത്ത, ഐഎൻഎസ് കൊച്ചി എന്നീ കപ്പലുകൾ രക്ഷാ പ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ഐഎൻഎസ് തൽവാറും ഉടൻ രക്ഷാപ്രവർത്തനത്തിനായി ചേരും.

അതിനിടെ, മുംബൈ തീരത്ത്‌ ആറ് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. ഭയന്ദറിലെ, പാലി ഗ്രാമത്തിൽ നിന്നും ശനിയാഴ്ച പോയ ന്യൂ ഹെല്പ് മേരി എന്ന ബോട്ടാണ് കാണാതായത്. നാവികസേനയും കോസ്റ്റ് ഗാർഡും തെരച്ചിൽ ആരംഭിച്ചു.

അതേസമയം, ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്‌ മുഖ്യമന്ത്രിമരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു.
ടൗട്ടോ പ്രതിരോധ നടപടികളും, രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. ചുഴലി കാറ്റിനെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.